Share this Article
News Malayalam 24x7
SSLC മൂല്യനിർണയം മാറ്റിവച്ചു
വെബ് ടീം
posted on 24-03-2026
1 min read
sslc

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ എസ്എസ്എൽസി പരീക്ഷാ മൂല്യനിർണയ തീയതികൾ പുനഃക്രമീകരിച്ചു.ഏപ്രിൽ 16 മുതലാണ് മൂല്യനിർണയ ക്യാംപുകൾ ആരംഭിക്കുക. ഏപ്രിൽ ആറ്‌ മുതൽ 25 വരെ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ് നടക്കുന്നതിനാലാണ് തീയതിയിൽ മാറ്റംവരുത്തിയത്.പുതുക്കിയ കലണ്ടർ പ്രകാരം മൂന്ന് ഘട്ടമായാണ് മൂല്യനിർണയം. ആദ്യഘട്ടം ഏപ്രിൽ 16 മുതൽ 18 വരെയും രണ്ടാംഘട്ടം 20 മുതൽ 25 വരെയും മൂന്നാം ഘട്ടം 27 മുതൽ മേയ് രണ്ട് വരെയും നടക്കും. മേയ് രണ്ടാം വാരത്തോടെ പരീക്ഷാഫലം പ്രഖ്യാപിക്കുകയാണ്‌ ലക്ഷ്യം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories