Share this Article
News Malayalam 24x7
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ സർവകാല റെക്കോർഡ്
വെബ് ടീം
1 hours 51 Minutes Ago
1 min read
KSEB

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിലയിൽ. വേനൽചൂട് കനക്കുന്നതിനിടയിൽ ഇന്നലെയാണ് റെക്കോർഡുകൾ തിരുത്തിയുള്ള വൈദ്യുതി ഉപയോഗം ഉണ്ടായത്. വൈദ്യുതി ഉപഭോഗം ഇന്നലെ (25.03.26) 5,802 മെഗാവാട്ടിലെത്തി.2024 മെയ് 2 ലെ 5,797 മെഗാവാട്ട് വൈദ്യുതി ഉപഭോഗം എന്ന റെക്കോഡാണ് ഇന്നലെ ഭേദിച്ചത്.

എന്നാൽ വമ്പിച്ച വൈദ്യുതി ഉപയോഗം ഉണ്ടായിരുന്നിട്ടും വൈദ്യുതി വിതരണത്തിൽ ഒരു നിമിഷം പോലും മുടക്കം സംഭവിക്കില്ലെന്നു ഉറപ്പു വരുത്താൻ സാധിച്ചുവെന്ന് കെ എസ് ഇ ബി അറിയിച്ചു.വൈദ്യുതി ഉപഭോഗം വർധിക്കുന്ന പശ്ചാത്തലത്തിൽ വൈദ്യുതി ബോർഡിന്റെ ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ഇന്ന് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories