Share this Article
സംസ്ഥാനത്ത് മദ്യത്തിന് വില കുറഞ്ഞു; 50 രൂപ വരെ കുറച്ച് ബ്രാന്‍ഡുകള്‍, ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍
വെബ് ടീം
posted on 11-05-2026
1 min read
alcohol

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് വില കുറഞ്ഞു. ജനകീയ ബ്രാൻഡുകൾക്ക് പത്തു രൂപ വീതം കുറഞ്ഞു. ഓഫീസേഴ്സ് ചോയ്സ്, ഓൾഡ് മോങ്ക്, ലേമൗണ്ട് ഉൾപ്പടെയുള്ള ബ്രാണ്ടുകൾക്കാണ് 10 രൂപ കുറഞ്ഞത്. 500 മില്ലിക്ക് പത്തു രൂപയാണ് വിലകുറഞ്ഞത്. ചില ബ്രാണ്ടുകളുടെ ലിറ്ററിന് 20 രൂപ കുറഞ്ഞു.

ചൊവ്വാഴ്ച മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.ചില ബ്രാൻഡുകൾക്ക് 30 മുതൽ 50 രൂപ വരെയും കുറഞ്ഞിട്ടുണ്ട്. ബീവറേജ് കോർപ്പറേഷൻ നിർദ്ദേശം ഷോപ്പുകളിൽ എത്തി. സോഫ്റ്റ്‌വെയറിൽ വിലക്കുറവ് രേഖപ്പെടുത്തി. കമ്പനികളുടെ നിർദ്ദേശപ്രകാരമാണ് വിലകുറച്ചതെന്നാണ് ബീവറേജ് കോർപ്പറേഷന്‍റെ പ്രതികരണം.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories