Share this Article
ഫോം 6 ഭേദഗതി ചെയ്തിട്ടില്ല, എസ്‌ഐആറുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും ഏകകണ്ഠം; സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ
വെബ് ടീം
1 hours 50 Minutes Ago
1 min read
EC

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊണ്ടിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ. എസ്ഐആറുമായി ബന്ധപ്പെട്ട തീരുമാനങ്ങളെല്ലാം ഏകകണ്ഠമായിരുന്നു എന്ന് വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ മറ്റ് കമ്മിഷണർമാരുടെ അനുമതിയില്ലാതെ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുത്തുവെന്ന ആരോപണങ്ങൾ തള്ളിക്കൊണ്ടാണ് കമ്മിഷൻ ഇക്കാര്യം സുപ്രീം കോടതിയിൽ വ്യക്തമാക്കിയത്. ദസറ അവധിക്കാലമായതിനാലാണ് ഹർജികളിൽ പ്രാഥമികവും ചുരുങ്ങിയതുമായ മറുപടി സത്യവാങ്മൂലം സമർപ്പിച്ചതെന്നും, ഹർജികളിലെ ഓരോ ആരോപണത്തിനും വിശദമായ പോയിന്റ് ബൈ പോയിന്റ് മറുപടി നൽകാൻ അനുമതി നൽകണമെന്നും കമ്മിഷൻ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

ഫോം 6-ൽ തന്നെ ഭേദഗതി വരുത്തിയിട്ടില്ലെന്നും കമ്മിഷൻ വ്യക്തമാക്കി. ഇതിൽ ഭേദഗതി വരുത്താൻ കേന്ദ്രത്തിന് മാത്രമേ അധികാരമുള്ളൂ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories