Share this Article
PSC പരീക്ഷ ക്രമക്കേടിൽ അഡീ.സെക്രട്ടറിക്ക് സസ്പെൻഷൻ; നടപടി വിജിലൻസ് പ്രതി ചേർത്തതിന് പിന്നാലെ
വെബ് ടീം
1 hours 24 Minutes Ago
1 min read
psc

തിരുവനന്തപുരം: പരീക്ഷാ  ക്രമക്കേടിൽ പിഎസ്‌സി അഡീഷണൽ സെക്രട്ടറി ആർ ഹരിക്ക് സസ്പെൻഷൻ. പി.എസ്.സി പരീക്ഷാ വിഭാഗം അഡീഷണൽ സെക്രട്ടറിയാണ് ഹരി.വിജിലൻസ് പ്രതി ചേർത്തതിന് പിന്നാലെയാണ് നടപടി.സസ്പെൻഷൻആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടിലാണ് നടപടി. മുന്‍ ഡെപ്യൂട്ടി സെക്രട്ടറി സതീഷിന്റെ വിരമിക്കല്‍ ആനുകൂല്യം തടയാനും തീരുമാനിച്ചു.

ക്രമക്കേടില്‍ ക്രൈം ബ്രാഞ്ച് ഹരിയെ പ്രതി ചേര്‍ത്തിരുന്നു. പരീക്ഷയുടെ ചുമതലമുണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു ഹരി. ഹരിക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം റിപ്പോർട്ടും സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുകയായിരുന്നു.

അതേസമയം മൂന്ന് പിഎസ്‌സി അംഗങ്ങളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. നാല് മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലാണ് ഇന്ന് നടന്നത്. കൂടുതൽ അംഗങ്ങളെ നാളെ ചോദ്യം ചെയ്യും. ബുധനാഴ്ച പിഎസ്‌സി ചെയർമാനെയും ചോദ്യം ചെയ്‌തേക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories