Share this Article
News Malayalam 24x7
വൈദ്യപരിശോധനക്കിടെ അറസ്റ്റിൽ മാധ്യമങ്ങളോട് പ്രതികരിച്ച് തന്ത്രി കണ്ഠരര് രാജീവര്
വെബ് ടീം
posted on 09-01-2026
1 min read
tantri reaction

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവർച്ച കേസിൽ അറസ്റ്റിലായ ശബരിമല തന്ത്രി കണ്ഠഠരര് രാജീവര് മാധ്യമങ്ങളോട് പ്രതികരിച്ചു. തന്ത്രി കണ്ഠഠരര് രാജീവരുടെ വൈദ്യപരിശോധന പൂര്‍ത്തിയായി. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ വൈദ്യ പരിശോധനക്കുശേഷം തന്ത്രിയുമായി എസ്ഐടി സംഘം കൊല്ലത്തേക്ക് പുറപ്പെട്ടു.

തന്ത്രിയെ കൊട്ടാരക്കരയിലെ കൊല്ലം വിജിലന്‍സ് കോടതിയിലായിരിക്കും ഹാജരാക്കുക. വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോള്‍ അറസ്റ്റിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നാണ് തന്ത്രി കണ്ഠരര് രാജീവരുടെ പ്രതികരണം. മാധ്യമങ്ങളൂടെ കൂടുതൽ ചോദ്യങ്ങളോട് സ്വാമി ശരണമെന്ന മറുപടിയുമാണ് തന്ത്രി നൽകിയത്.കുടുക്കിയതാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അതെ എന്നായിരുന്നു മറുപടി.





നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories