തിയറ്ററുകളില്‍ ഒരു മാസം പിന്നിടുമ്പോള്‍ സർവ്വം മായാ ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപനവും എത്തിയിരിക്കുകയാണ്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുക. എന്നാല്‍ ഒടിടി റിലീസ് ഡേറ്റ് സംബന്ധിച്ച് നേരത്തെ എത്തിയിരുന്ന അനൗദ്യോഗിക ഡേറ്റുകളേക്കാള്‍ മുന്‍പേ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. ചിത്രം ഫെബ്രുവരി ആദ്യ വാരമോ രണ്ടാം വാരമോ എത്തുമെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ജിയോ ഹോട്ട്സ്റ്റാറിന്‍റെ ഇപ്പോള്‍ വന്നിരിക്കുന്ന പ്രഖ്യാപനം അനുസരിച്ച് ചിത്രം ഈ മാസം 30 ന് സ്ട്രീമിംഗ് ആരംഭിക്കും.
നിവിന്‍ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രമാണിത്. അദ്ദേഹത്തിന്‍റെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രവും.പ്രേക്ഷകർ കാണാൻ ഏറെ ആഗ്രഹിച്ച രീതിയിലാണ് സംവിധായകന്‍ നിവിൻ പോളി ചിത്രത്തിൽ അവതരിച്ചിരിക്കുന്നതെന്നായിരുന്നു ചിത്രത്തിന് ലഭിച്ച മൗത്ത് പബ്ലിസിറ്റി. തമാശകളുടെ മറ്റൊരു ലോകം പ്രേക്ഷകർക്ക് മുന്നിൽ തുറന്നു കാണിച്ച നിവിൻ പോളിയും അജു വർഗീസും ഒരുമിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും 'സർവ്വം മായ'യ്ക്ക് ഉണ്ട്. നിവിൻ പോളി, അജു വർഗീസ് എന്നിവർക്കൊപ്പം മലയാളത്തിന്റെ പ്രിയതാരങ്ങളായ ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.