Share this Article
News Malayalam 24x7
ഫ്ളാറ്റിലെ ഫ്രിഡ്ജില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം; കണ്ടെത്തിയത് യുവദമ്പതികൾ താമസിക്കുന്ന മുറിയിൽ
വെബ് ടീം
posted on 23-03-2026
1 min read
fetus

കൊടുങ്ങല്ലൂരില്‍ ഫ്ളാറ്റിലെ ഫ്രിഡ്ജില്‍ നിന്നും ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചാത്തേടത്ത് പറമ്പിലുള്ള ഫ്ലാറ്റിൽ  താമസിക്കുന്ന യുവദമ്പതികളുടെ മുറിയില്‍ നിന്നാണ് മൂന്ന് മാസത്തോളം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഫ്രിഡ്ജില്‍ ചെറിയ പെട്ടിക്കുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. താന്‍ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നതായും,ഇക്കഴിഞ്ഞ ഇരുപതാം തിയ്യതി വയറുവേദന അനുഭവപ്പെടതിനെ തുടര്‍ന്ന് മാസം തികയാതെ പ്രസവിക്കുകയും, നഴ്‌സിംഗ് പഠിച്ചിട്ടുള്ളതുകൊണ്ട്  ഭ്രൂണം സ്വയം വേര്‍പ്പെടുത്തുകയും ചെയ്തതായി യുവതി പൊലീസിന് മൊഴി നല്‍കി.ഭ്രൂണം കളയാനുള്ള ബുദ്ധിമുട്ട് കാരണമാണ് ഫ്രിഡ്ജില്‍ സൂക്ഷിച്ചതെന്നും യുവതി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories