Share this Article
വാഹനാപകടത്തിൽ സിപിഐഎം നേതാവ് എം.വി. ജയരാജന് പരിക്ക്
വെബ് ടീം
posted on 24-03-2026
1 min read
MV JAYARAJAN

കണ്ണൂർ: സിപിഐഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തിൽ പരിക്ക്. പയ്യന്നൂർ ഏഴിലോട് വച്ചാണ് ഉച്ചതിരിഞ്ഞ് അപകടമുണ്ടായത്. താടിക്ക് പരിക്കേറ്റ അദ്ദേഹത്തെ പയ്യന്നൂർ കോഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പയ്യന്നൂരിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം എം.വി. ജയരാജനെ കണ്ണൂരിലേക്ക് കൊണ്ടുപോയി. ജയരാജൻ സഞ്ചരിച്ച കാറിനു പിന്നീൽ മറ്റൊരു കാർ ഇടിക്കുകയായിരുന്നു. പരിക്ക് സാരമുള്ളതല്ല എന്നാണ് വിവരം. കാസർകോട്ടേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories