Share this Article
News Malayalam 24x7
മരണം കാട്ടാന ആക്രമണത്തിലല്ല; വയോധികന്റെ വാരിയെല്ലുകൾ തകർന്നു, ആന്തരികാവയവങ്ങൾക്ക് ക്ഷതവും, പോസ്റ്റ്മോർട്ടം റിപ്പോർട്ട്
വെബ് ടീം
posted on 25-03-2026
1 min read
natarajan

ഇടുക്കി: മൂന്നാറിൽ വിറക് ശേഖരിക്കാൻ പോയ വയോധികന്റെ മരണം കാട്ടാന ആക്രമണത്തിൽ അല്ലെന്ന് കണ്ടെത്തൽ. മരണം വന്യജീവി ആക്രമണത്തെ തുടര്‍ന്നെന്ന് കണ്ടെത്തൽ. കാട്ടാന ആക്രമണത്തിൽ അല്ലെന്നും കാട്ടുപോത്തോ മറ്റ് ഏതെങ്കിലും വന്യജീവിയുടെയോ ആക്രമണത്തിലാകാം മരണമെന്നുമാണ് പോസ്റ്റ്മോര്‍ട്ടത്തിലെ കണ്ടെത്തൽ.

ഇന്നലെയാണ് വിറക് ശേഖരിക്കാൻ പോയ കല്ലാര്‍ സ്വദേശിയായ വൈദികൻ നടരാജ കൊല്ലപ്പെട്ടത്. വന്യജീവി ആക്രമണത്തെതുടര്‍ന്ന് മരിച്ചതിനാൽ ആശ്രിതര്‍ക്കുള്ള അടിയന്തര നഷ്ടപരിഹാരം വനംവകുപ്പ് കൈമാറി. നടരാജൻ്റെ വാരിയെല്ലുകൾ തകർന്നിട്ടുണ്ട്. ആന്തരികാവയവങ്ങളുടെ ക്ഷതവും മരണകാരണമായെന്നാണ് പോസ്റ്റ് മോര്‍ട്ടത്തിൽ പറയുന്നത്. ഏത് ജീവിയാണ് ആക്രമിച്ചത് എന്ന് വ്യക്തമാകാൻ ഉണ്ടെന്നും വനംവകുപ്പ് അറിയിച്ചു.ഇന്നലെയാണ് നടരാജനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിറക് ശേഖരിക്കാൻ പോയ നടരാജനെ ഉച്ചയ്ക്ക് ശേഷം കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories