Share this Article
News Malayalam 24x7
മുസ്‌ലിം ലീ​ഗ് നേതാവ് എ.ഇർഷാദിനെതിരെ പൊലീസ് കേസെടുത്തു
വെബ് ടീം
posted on 26-03-2026
1 min read
irshad

തിരുവനന്തപുരം: കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു.പ്രതിഭയ്ക്ക് എതിരെ അധിക്ഷേപ പരാമർശം നടത്തിയ മുസ്‌ലിം ലീ​ഗ് നേതാവ് എ.ഇർഷാദിനെതിരെ കേസെടുത്തു. യു.പ്രതിഭയുടെ പരാതിയിൽ കായംകുളം പൊലീസാണ് കേസെടുത്തത്. കേസെടുക്കാൻ ജില്ലാ കലക്ടർ നേരത്തെ നിർദേശം നൽകിയിരുന്നു.നേരത്തെ ഇർഷാദിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷൻ തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്നലെ പരാതി നൽകിയിരുന്നു.

അധിക്ഷേപ പരാമർശം നടത്തിയ ഇർഷാദിന്റെ നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനും നിർദേശിച്ചിരുന്നു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories