Share this Article
News Malayalam 24x7
ജി സുധാകരന് തെങ്ങിൻ തോട്ടം, കെ കെ രമയ്ക്ക് ഫുട്‍ബോളില്ല പകരം ടെലിവിഷൻ, എൻഎംആറിന് കുടം, അൻവറിന് ഗ്യാസ് സിലിണ്ടര്‍, ശശീന്ദ്രനു ക്ലോക്കില്ല, ദേവര്‍കോവിലിനും തിരിച്ചടി ഗ്ലാസ് കിട്ടിയില്ല, സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നമായി
വെബ് ടീം
1 hours 45 Minutes Ago
1 min read
election symbol

തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചു. എൽഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും ബിജെപിയുടെയും പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കും മറ്റു സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കും തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ചു. അമ്പലപ്പുഴയിൽ അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ജി സുധാകരന് ചിഹ്നമായി തെങ്ങിൻ തോട്ടം അനുവദിച്ചു.

ബേപ്പൂരിൽ യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്ന പിവി അൻവറിന്‍റെ നാലു അപരൻമാർ പത്രിക പിൻവലിച്ചില്ല.അൻവറിന് ഗ്യാസ് സിലിണ്ടർ ചിഹ്നം അനുവദിച്ചു. തിരുവനന്തപുരം സെന്‍ട്രലിലെ യുഡിഎഫിന്‍റെ സിഎംപി സ്ഥാനാര്‍ത്ഥി സിപി ജോണിന് ചിഹ്നമായി കപ്പൽ അനുവദിച്ചു. ഇതേ മണ്ഡ‍ലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുധീര്‍ കരമനക്ക് ക്യാമറ ആണ് ചിഹ്നമായി അനുവദിച്ചത്.

പാലക്കാട്ടെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി എൻഎംആര്‍ റസാഖിന് കുടം ചിഹ്നമാണ് അനുവദിച്ചത്.തളിപ്പറമ്പിലെസ്വതന്ത്ര സ്ഥാനാർഥി ടികെ ഗോവിന്ദന് ഗ്യാസ് സിലിണ്ടർ ആണ് ചിഹ്നമായി അനുവദിച്ചത്. കോവളം മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഭഗത് റൂഫസിന് ചിഹ്നമായി മുന്തിരിയാണ് അനുവദിച്ചത്.പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണൻ് ഇലക്ട്രിക് പോള്‍ ആണ് ചിഹ്നമായി അനുവദിച്ചത്.

എലത്തൂരിൽ എ.കെ.ശശീന്ദ്രന് തിരിച്ചടിയായി അജിത്ത് പവർ വിഭാഗം സ്ഥാനാർഥി പി കെ ശശീന്ദ്രന് ക്ലോക്ക് ചിഹ്നം അനുവദിച്ചു.കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും ക്ലോക്ക് ചിഹ്നത്തിലായിരുന്നു എ കെ ശശീന്ദ്രൻ മത്സരിച്ചത്.പത്രിക സൂക്ഷ്മ പരിശോധനയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം നാടകീയ സംഭവങ്ങൾ ഉണ്ടായിരുന്നു. അതേസമയം, എതിർപ്പുമായി എ കെ ശശീന്ദ്രൻ വിഭാഗം രംഗത്തെത്തി. നിയമപരമായി ക്ലോക്ക് ചിഹ്നം അനുവദിക്കാൻ ആകില്ലെന്നാണ് വാദം.പത്രികയിൽ അജിത് പവാർ വിഭാഗം പ്രസിഡന്‍റിന്‍റെ ഒപ്പ് ഇട്ടിട്ടില്ലെന്നും നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് പാര്‍ട്ടി വർക്കിംഗ് പ്രസിഡണ്ട് പി എം സുരേഷ് ബാബു പറഞ്ഞു.കോഴിക്കോട് സൗത്തിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി അഹമ്മദ് ദേവർകോവിലിന് ഗ്ലാസ് ചിഹ്നം ഇത്തവണ ലഭിച്ചില്ല.അഹമ്മദ് ദേവർകോവിലിനു ബക്കറ്റ് ചിഹ്നം ആണ് അനുവദിച്ചത്. ദേവർകോവിൽ ഗ്ലാസ് ചിഹ്നത്തിൽ പോസ്റ്റർ അടിച്ചു പ്രചരണം തുടങ്ങിയിരുന്നു.2025 ൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച ചിഹ്നങ്ങളുടെ ലിസ്റ്റിൽ ഗ്ലാസ് ഉണ്ടായിരുന്നില്ല. 2021ൽ ഗ്ലാസ് ചിഹ്‌നത്തിലാണ് ഇടത് സ്വതന്ത്രനായി ദേവർകോവിൽ കോഴിക്കോട് സൗത്തിൽ മത്സരിച്ച് ജയിച്ചത്. ഇക്കുറിയും ഗ്ലാസ് ചിഹ്നത്തിനായിരുന്നു അപേക്ഷ നൽകിയത്.ഗ്ലാസ് ചിഹ്നം അടിച്ച പോസ്റ്ററുമായി പ്രചാരണവും തുടങ്ങിയിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories