Share this Article
രാജ്യത്ത് പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കൂട്ടി നയാര
വെബ് ടീം
posted on 26-03-2026
1 min read
nayara

ന്യൂഡല്‍ഹി: രാജ്യത്ത് ഡീസലിനും പെട്രോളിനും വില വര്‍ധിപ്പിച്ച് സ്വകാര്യ ഇന്ധനവിതരണക്കാരായ നയാര എനര്‍ജി. ഡീസലിന് മൂന്ന് രൂപയും പെട്രോളിന് അഞ്ച് രൂപയുമാണ് കൂട്ടിയത്.പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധന പ്രതിസന്ധി നിലനില്‍ക്കെ  അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില വര്‍ധിച്ചത് ചൂണ്ടിക്കാട്ടിയാണ് പെട്രോള്‍, ഡീസല്‍ വില കൂട്ടിയത്.

ഇന്ന് രാവിലെ മുതലാണ് നയാരയുടെ മുഴുവന്‍ പമ്പുകളിലും വില വര്‍ധിപ്പിച്ചത്. പൊതുമേഖലാ കമ്പനികളുടെ പമ്പുകളിലും മറ്റ് സ്വകാര്യ പമ്പുകളിലും വില വര്‍ധിപ്പിച്ചിട്ടില്ല.രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സ്വകാര്യ കമ്പനിയായ നയാര വില വര്‍ധിപ്പിച്ചത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories