Share this Article
News Malayalam 24x7
മൃതദേഹത്തോട് അനാസ്ഥ: നടപടിയെടുത്ത് ഡിഎംഓ; കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ
വെബ് ടീം
posted on 28-03-2026
1 min read
suspension

കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ മൃതദേഹത്തോട് അനാസ്ഥ കാണിച്ച സംഭവത്തിൽ നടപടിയെടുത്ത് ഡിഎംഓ. രണ്ട് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. അറ്റൻഡർമാരായ ആർ വി സുജാത, വി ഡി രേഖ എന്നിവർക്കാണ് സസ്പൻഷൻ. മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചതിൽ വീഴ്ച വരുത്തിയതാനാണ് നടപടി. ഡിഎംഓയുടേതാണ് നടപടി.പോസ്റ്റ്മോർട്ടത്തിന് മുൻപ് ഫ്രീസറിൽ സൂക്ഷിക്കാനേൽപിച്ച കോട്ടയം മണിമല സ്വദേശിയുടെ മൃതദേഹം ആണ് ബന്ധുക്കൾക്ക് ജീർണ്ണിച്ച നിലയിൽ കിട്ടിയത്.

കേടായ ഫ്രീസറിൽ മൃതദേഹം സൂക്ഷിക്കുകയായിരുന്നു. സംഭവത്തിൽ മരിച്ചയാളുടെ സഹോദരൻ ജില്ല കളക്ടർക്കും ഡിഎംഒക്കും പൊലീസിലും പരാതി നൽകിയിരുന്നു.മണിമല നെല്ലുവേലി ജോമി ജോസഫിൻ്റെ മൃതദേഹമാണ് അഴുകിയ നിലയിൽ ബന്ധുക്കൾക്ക് കിട്ടിയത്. ഇന്നലെ മരിച്ച ജോമിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് മുൻപ് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. കോട്ടയം മെഡിക്കൽ കോളേജിലേക്ക് ഇന്ന്പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകാനായി വന്ന ബന്ധുക്കൾക്ക് മുന്നിലേക്കെത്തിച്ചത് ജീർണ്ണിച്ച് വികൃതമായ ദുർഗന്ധം വമിക്കുന്ന മൃതദേഹം. ബന്ധുക്കൾ ആശുപത്രിയിൽ വലിയ പ്രതിഷേധമുയർത്തുകയും ചെയ്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories