Share this Article
News Malayalam 24x7
കേരളത്തിലേത് മികച്ച സംവിധാനം, മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാക്കാവുന്നതാണെന്നും സുപ്രീം കോടതി
വെബ് ടീം
posted on 06-04-2026
1 min read
CC TV IN POLICE STATION

ന്യൂഡൽഹി: കേരളത്തിൽ പൊലീസ് സ്റ്റേഷനുകളിൽ  സിസിടിവി സ്ഥാപിച്ചത്  മികച്ച സംവിധാനമെന്ന് സുപ്രീം കോടതി.സിസിടിവിയിലൂടെ ലൈവായി നിരീക്ഷണം നടത്താനാകുമെന്നും മറ്റ് സംസ്ഥാനങ്ങൾക്ക് കേരളത്തിലെ പൊലീസ് സ്റ്റേഷനുകള്‍ മാതൃകയാക്കാമെന്നും കോടതി പറഞ്ഞു.

കേരളത്തിനൊപ്പം മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളെയും കോടതി പ്രശംസിച്ചു.പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോട് നേരിട്ട് ഹാജരാക്കാൻ കോടതി നിർദേശം നല്‍കി. ജാർഖണ്ഡ് അടക്കം സംസ്ഥാനങ്ങൾ സിസിടിവികൾ സ്ഥാപിക്കുന്നതിൽ പിന്നോട്ടാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഡൽഹിയിലും ചില കേന്ദ്ര ഏജൻസികളിലും പോരായ്മകളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories