Share this Article
News Malayalam 24x7
വൈറൽ കുംഭമേള പെൺകുട്ടി മൈനർ; ജനന സർട്ടിഫിക്കറ്റ് വ്യാജം; ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ; കേരളത്തിലെയും മധ്യപ്രദേശിലെയും ഡിജിപിമാർ ഏപ്രിൽ 22ന് ഡൽഹിയിൽ ഹാജരാകണം
വെബ് ടീം
posted on 10-04-2026
1 min read
kumbhamela girl

വൈറൽ കുംഭമേളയിലൂടെ പ്രശസ്തയാവുകയും സിനിമ ചിത്രീകരണത്തിനിടയിൽ പ്രണയകഥയും തുടർന്ന്  കേരളത്തിൽ വിവാഹിതയുമായ പെൺകുട്ടിയുടെ ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസെടുത്തു.  ഇവർക്ക് പ്രായപൂർത്തിയായില്ല എന്ന് കണ്ടെത്തിയതോടെയാണ് ഭർത്താവ് ഫർമാൻ ഖാനെതിരെ ഗുരുതരമായ നിയമനടപടികൾ ആരംഭിച്ചത്.

നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്സ് (NCST) നടത്തിയ അന്വേഷണത്തിലാണ് വിവാഹസമയത്ത് പ്രായപൂർത്തിയായിരുന്നില്ല എന്ന വിവരം പുറത്തുവന്നത്. ഇതിനെത്തുടർന്ന് മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിലെ മഹേശ്വർ പോലീസ് സ്റ്റേഷനിൽ ഫർമാൻ ഖാനെതിരെ പോക്സോ നിയമപ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

കേരളത്തിലെയും മധ്യപ്രദേശിലെയും ഡിജിപിമാർ ഏപ്രിൽ 22ന് ഡൽഹിയിൽ ഹാജരാകണം

കുട്ടിയും ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം പ്രണയവിവാഹമായാണ് സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെട്ടത്. എന്നാൽ പെൺകുട്ടിയുടെ പ്രായത്തെക്കുറിച്ച് പരാതി ഉയർന്നതോടെ എൻ സി എസ് ടി കേരളത്തിലും മധ്യപ്രദേശിലുമായി വിശദമായ അന്വേഷണം നടത്തി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories