Share this Article
News Malayalam 24x7
ജനുവരിയിൽ രണ്ടാമത്, ഫെബ്രുവരിയിൽ മൂന്നാംസ്ഥാനത്തേക്കും ഒടുവിൽ കേരളം ടോപ് 5ൽ നിന്ന് പുറത്തുകടന്നു’
വെബ് ടീം
2 hours 38 Minutes Ago
1 min read
RETAIL INFALTION

ന്യൂഡൽഹി: രാജ്യത്ത്  റീട്ടെയ്ൽ പണപ്പെരുപ്പം കൂടുന്നത് ആശങ്ക ഉയർത്തുന്നതിനിടെ ചില്ലറ വിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളുടെ പട്ടികയിലെ ആദ്യ 5 സ്ഥാനങ്ങളിൽ നിന്ന് പുറത്തുകടന്ന് കേരളം. 2025 ജനുവരി മുതൽ ഡിസംബർ വരെ തുടർച്ചയായി 12 മാസം ഇന്ത്യയിൽ വിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനമായിരുന്നു കേരളം. ഈ വർഷം ജനുവരിയിൽ രണ്ടാംസ്ഥാനത്തേക്കും ഫെബ്രുവരിയിൽ മൂന്നാംസ്ഥാനത്തേക്കും ‘നില മെച്ചപ്പെടുത്തി’. മാർച്ചിൽ ടോപ് 5ൽ നിന്നുതന്നെ പുറത്തെത്തി.

3.62 ശതമാനവുമായി 6-ാം സ്ഥാനത്താണ് കഴിഞ്ഞമാസം കേരളമെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കി. 5.83 ശതമാനവുമായാണ് തെലങ്കാന ഒന്നാംസ്ഥാനം നിലനിർത്തിയത്. ഫെബ്രുവരിയിൽ 5.02 ശതമാനമായിരുന്നു. ആന്ധ്രാപ്രദേശ് (4.05%), കർണാടക (3.96%), തമിഴ്നാട് (3.77%), രാജസ്ഥാൻ (3.64%) എന്നിവയാണ് ടോപ് 5ലെ മറ്റ് സംസ്ഥാനങ്ങൾ. കേരളത്തിലെ പണപ്പെരുപ്പം ഫെബ്രുവരിയിലെ 3.50 ശതമാനത്തിൽ നിന്ന് കഴിഞ്ഞമാസം കൂടിയെങ്കിലും ടോപ് 5ൽ നിന്ന് ഒഴിവായത് ആശ്വാസമാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories