Share this Article
News Malayalam 24x7
'അവസാന യാത്രയിലാണോ എന്നറിയില്ല'; മായാതെ ആ ഗാനം, വാല്‍പാറ അപകടത്തില്‍ മരിച്ച ടീച്ചറുടെ പാട്ട്, വിഡിയോ
വെബ് ടീം
4 hours 3 Minutes Ago
1 min read
asha song

മലപ്പുറം: നോവായി വാല്‍പാറ അപകടത്തില്‍ അന്തരിച്ച അധ്യാപകയുടെ ഗാനാലാപനം. അഭിഭാഷകനായ കെആര്‍ സുഭാഷ് ചന്ദ്രനാണ് അധ്യാപിക ആശയുടെ വിഡിയോ പങ്കുവച്ചിരിക്കുന്നത്. അവസാന യാത്രയ്ക്കിടയിലാണോ എന്നറിയില്ലെന്ന് പറഞ്ഞാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. കോളേജ് ഗ്രൂപ്പില്‍ നിന്നും ലഭിച്ച വിഡിയോയാണ് സുഭാഷ് ചന്ദ്രന്‍ പങ്കുവച്ചിരിക്കുന്നത്.കണ്ണ് നിറയാതെ കണ്ടുതീര്‍ക്കാനാകുന്നില്ല. ഒരു പിടി പനിനീര്‍ പൂക്കള്‍ എന്നു പറഞ്ഞു കൊണ്ടാണ് സുഭാഷ് വിഡിയോ പങ്കിടുന്നത്. പൂക്കള്‍, പനിനീര്‍ പൂക്കള്‍ എന്ന ഗാനമാണ് ആശ വിഡിയോയില്‍ ആലപിക്കുന്നത്. സുഭാഷിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

2004-05 കാലഘട്ടത്തില്‍ വളാഞ്ചേരി എംഇഎസ് കോളേജില്‍ സംഘടിപ്പിക്കപ്പെട്ട കോഴിക്കോട് സര്‍വകലാശാല യൂണിയന്റെ സി സോണ്‍ കലോത്സവത്തിന്റെ പ്രധാന സംഘാടകരില്‍ ഒരാളായിരുന്നു ആശ. ഡിഗ്രി പഠനകാലത്ത് എസ്എഫ്‌ഐ വളാഞ്ചേരി ഏരിയ കമ്മിറ്റി അംഗം കൂടിയായിരുന്ന സ. ആശ ടീച്ചര്‍ക്ക് അന്ത്യാഭിവാദ്യങ്ങള്‍. വാല്‍പ്പാറ അപകടത്തില്‍ മരണപ്പെട്ട നാടിന്റെ പ്രിയപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍.യാത്രക്കിടയില്‍ (അവസാന യാത്രയില്‍ ആണോ എന്നറിയില്ല) ആശ ടീച്ചര്‍ പാടുന്ന ഒരു ഗാനം കോളേജ് ഗ്രൂപ്പില്‍ നിന്നും ലഭിച്ചത് കണ്ണ് നിറയാതെ കണ്ടുതീര്‍ക്കാനാകുന്നില്ല. ഒരു പിടി പനിനീര്‍ പൂക്കള്‍.മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവണ്മെന്റ് എല്‍പി സ്‌കൂളില്‍ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാന്‍ ആണ് വാല്‍പാറ ചുരം റോഡില്‍ 300 അടി താഴ്ചയിലേക്ക് മറിഞ്ഞത്. ചുരത്തിലെ പതിമൂന്നാം ഹെയര്‍പിന്‍ വളവില്‍ വാഹനം നിയന്ത്രണം വിട്ട് പലവട്ടം കീഴ്മേല്‍ മറിഞ്ഞ് ഒന്‍പതാം വളവിലേക്ക് വീഴുകയായിരുന്നു. പൊള്ളാച്ചിയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായ സ്ഥലം. പെരിന്തല്‍മണ്ണയില്‍നിന്ന് വാടകയ്ക്കെടുത്ത ടൂറിസ്റ്റ് വാനിലാണ് ഡ്രൈവര്‍ ഉള്‍പ്പെടെ13 പേര്‍ യാത്ര പോയത്. ഏഴു സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെ ഒന്‍പത് പേരാണ് അപകടത്തില്‍ മരിച്ചത്.

ആശ ടീച്ചറുടെ പാട്ട് ഇവിടെ ക്ലിക്ക് ചെയ്തു കാണാം


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories