Share this Article
News Malayalam 24x7
75 സീറ്റുകള്‍ നേടി ഈ പാർട്ടി കേരളത്തിൽ ഭരണത്തിലെത്തും; ജില്ല തിരിച്ചുള്ള സീറ്റുകളും പ്രവചിച്ച് എന്‍ എസ് മാധവന്‍
വെബ് ടീം
posted on 27-04-2026
1 min read
NS MADHAVAN

തിരുവനന്തപുരം: സംസ്ഥാനത്ത് എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രവചിച്ച് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. 140ല്‍ 75 സീറ്റുകള്‍ നേടുമെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പ്രവചനം.യുഡിഎഫിന് 65 സീറ്റുകള്‍ ലഭിക്കുമെന്നാണ് എന്‍ എസ് മാധവന്റെ പ്രവചനം. അതേ സമയം ബിജെപിക്ക് സീറ്റുകളൊന്നും അദ്ദേഹം നല്‍കുന്നില്ല.

കാസര്‍കോട് എല്‍ഡിഎഫ്-3 യുഡിഎഫ്-2, കണ്ണൂര്‍ എല്‍ഡിഎഫ് 8 യുഡിഎഫ് 3, വയനാട് എല്‍ഡിഎഫ് 0 യുഡിഎഫ് 3, കോഴിക്കോട് എല്‍ഡിഎഫ് 6 യുഡിഎഫ് 7, മലപ്പുറം എല്‍ഡിഎഫ് 1 യുഡിഎഫ് 15, പാലക്കാട് എല്‍ഡിഎഫ് 9 യുഡിഎഫ് 3, തൃശൂര്‍ എല്‍ഡിഎഫ് 11 യുഡിഎഫ് 2, എറണാകുളം എല്‍ഡിഎഫ് 3 യുഡിഎഫ് 11, ഇടുക്കി എല്‍ഡിഎഫ് 2 യുഡിഎഫ് 3, കോട്ടയം എല്‍ഡിഎഫ് 5 യുഡിഎഫ് 4, ആലപ്പുഴ എല്‍ഡിഎഫ് 4 യുഡിഎഫ് 5, പത്തനംതിട്ട എല്‍ഡിഎഫ് 4 യുഡിഎഫ് 1, കൊല്ലം എല്‍ഡിഎഫ് 7 യുഡിഎഫ് 4, തിരുവനന്തപുരം എല്‍ഡിഎഫ് 12 യുഡിഎഫ് 2 എന്നിങ്ങനെയാണ് എന്‍ എസ് മാധവന്റെ കണക്ക്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories