Share this Article
News Malayalam 24x7
ഒന്നിന് പിന്നിൽ ഒന്നെന്ന രീതിയിൽ ഒരു സ്കൂട്ടിയിൽ ആറ് കുട്ടികൾ, കുറിപ്പ് വൈറൽ
വെബ് ടീം
posted on 27-04-2026
1 min read
scooty

പലതരത്തിലുള്ള ട്രാഫിക് ലംഘനങ്ങൾ പതിവായി കാണാറുണ്ട്.ഇതുപക്ഷേ കാണുന്നവർ നടുക്കത്തോടെ തലയിൽ കൈവച്ചു ഇരുന്നുപോകുന്ന ഒന്നാണ്. 10 -നും 12 -നും ഇടയിൽ പ്രായമുള്ള ആറ് കുട്ടികൾ ഒരു സ്കൂട്ടറിൽ ഒന്നിന് പിന്നിൽ ഒന്നെന്ന രീതിയിൽ ഇരുന്ന് ബെംഗളൂരൂ നഗരത്തിലൂടെ പാഞ്ഞ് പോകുന്നു. സംഭവത്തിന്റെ  വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

ഇന്നലെ (26.4.'26) ആണ് സംഭവം. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ കുട്ടികളുടെ മാതാപിതാക്കളെ കണ്ടെത്തി ശിക്ഷിക്കണമെന്ന ആവശ്യം സമൂഹ മാധ്യമങ്ങളിൽ ശക്തമായി. ഒപ്പം നഗരത്തിലെ ട്രാഫിക് പോലീസ് എവിടെയെന്നും സമൂഹ മാധ്യമ ഉപയോക്താക്കൾ ആരാഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories