Share this Article
News Malayalam 24x7
പരീക്ഷയെഴുതാനായില്ല: 21കാരൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
വെബ് ടീം
posted on 28-04-2026
1 min read
journalism student

തിരുവനന്തപുരം: മാറനല്ലൂരിൽ ജേണലിസം വിദ്യാർഥിയെ ട്രെയിനിനു മുന്നിൽ ചാടി മരിച്ചനിലയിൽ കണ്ടെത്തി. മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിലെ വിദ്യാർത്ഥി ദീപു (21)വിനെയാണ് രാവിലെ ഏഴരയോടെ കൊച്ചുവേളി നാഗർകോവിൽ പാസഞ്ചർ ട്രെയിനിനു മുന്നിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ മാസത്തെ ജേണലിസം പരീക്ഷ എഴുതാൻ കഴിയാത്ത മനോവിഷമത്തിലായിരുന്നു ദീപു എന്നാണ് വിവരം. പോലീസ് നടപടികൾ സ്വീകരിച്ച് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories