Share this Article
News Malayalam 24x7
പരാജയം അപ്രതീക്ഷിതം, ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരിശോധിക്കും,തിരുത്തി തിരിച്ചുവരുമെന്നും എം വി ​ഗോവിന്ദൻ മാസ്റ്റർ
വെബ് ടീം
posted on 06-05-2026
1 min read
MV GOVINDHAMASTER

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപ്രതീക്ഷിത പരാജയമാണ് ഉണ്ടായതെന്നും ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കുമെന്നും പാർട്ടി ശക്തമായി തിരിച്ചുവരുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ മാസ്റ്റർ. ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരിച്ചടി വിലയിരുത്തും. സംഘടനാപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങളും വിവിധ പ്രചാരവേലകളും തിരിച്ചടിക്ക് ഇടയാക്കി. പാർട്ടി പ്രവർത്തകരുടെയും എൽഡിഎഫ് ഘടകകക്ഷികളുടെയും ജനങ്ങളുടെയും അഭിപ്രായങ്ങൾ പരിഗണിച്ച് ഇതിൽ പരിശോധന നടത്തുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മെയ്, ജൂൺ മാസങ്ങളിൽ പാർട്ടിയുടെ എല്ലാ ഘടകങ്ങളും വിളിച്ചുചേർത്ത് സഖാക്കൾക്ക് പറയാനുള്ളത് കേൾക്കും. സംസ്ഥാന സെക്രട്ടറിയറ്റ് അം​ഗങ്ങൾ പങ്കെടുത്ത് കൊണ്ട് ജില്ലാ സെക്രട്ടറിയറ്റും രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ജില്ലാ കമ്മിറ്റികളും ചേരും. ഏല്ലാ ഏരിയാ കമ്മിറ്റികളും സംസ്ഥാന കമ്മറ്റി അം​ഗങ്ങൾ പങ്കെടുത്ത് കൊണ്ട് ചേരും. ജില്ലാ കമ്മിറ്റി അം​ഗങ്ങൾ പങ്കെടുത്ത് കൊണ്ട് ലോക്കൽ കമ്മിറ്റികളും ഏരിയാ കമ്മിറ്റി അം​ഗങ്ങൾ ചേർന്ന് കൊണ്ട് ബ്രാഞ്ച് കമ്മിറ്റികളും ചേരും. ഇത്തരം യോ​ഗങ്ങളിലെ ചർച്ചകൾ കൂടി പരി​ഗണിച്ചാണ് പാർടി തെരഞ്ഞെടുപ്പ് റിവ്യൂ തയ്യാറാക്കുകയെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories