Share this Article
News Malayalam 24x7
ബിന്ദുകൃഷ്ണയെ ആലിംഗനം ചെയ്യാന്‍ ശ്രമിച്ച് ചെറിയാന്‍ ഫിലിപ്പ്; തട്ടിമാറ്റി നിയുക്ത എംഎല്‍എ; വിഡിയോ
വെബ് ടീം
posted on 07-05-2026
1 min read
CHERIYAN PHILIP

തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് കേന്ദ്ര നിരീക്ഷകരെ കാണാനും  നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാനും എത്തിയ കൊല്ലത്തെ നിയുക്ത എംഎല്‍എ ബിന്ദുകൃഷ്ണയെ ബലമായി ആലിംഗനം ചെയ്യാന്‍ ശ്രമിച്ച് ചെറിയാന്‍ ഫിലിപ്പ്. ഇത് തട്ടിമാറ്റിയ ബിന്ദുകൃഷ്ണ മുന്നോട്ട് നടക്കാന്‍ ഒരുങ്ങിയെങ്കിലും ചെറിയാന്‍ ഫിലിപ്പ് വീണ്ടും വട്ടം നില്‍ക്കുകയായിരുന്നു. കൈ കൂപ്പി മുന്നോട്ട് നീങ്ങുകയാണ് തുടര്‍ന്ന് ബിന്ദുകൃഷ്ണ ചെയ്തത്.

എംഎല്‍എമാരെ സ്വീകരിക്കാന്‍ നില്‍ക്കുകയായിരുന്നു ചെറിയാന്‍ ഫിലിപ്പ്. യോഗത്തില്‍ പങ്കെടുക്കാന്‍ ബിന്ദു കൃഷ്ണ എത്തിയപ്പോള്‍ സ്വീകരിക്കുന്നതിനിടെ ആലിംഗനം ചെയ്യാന്‍ ചെറിയാന്‍ ഫിലിപ്പ് ശ്രമിക്കുകയായിരുന്നു.ഗേറ്റ് കടന്ന് വരുമ്പോഴേ മുതിര്‍ന്ന നേതാക്കളോടുള്ള ബഹുമാനപുരസരം ബിന്ദുകൃഷ്ണ കൈകൂപ്പി അഭിവാദ്യം ചെയ്യുന്നത് വ്യക്തമാണ്. ഇതിനിടയിലാണ് പഴ്സനല്‍ ബൗണ്ടറിയും ഭേദിച്ചുള്ള ചെറിയാന്‍ ഫിലിപ്പിന്‍റെ പെരുമാറ്റം. ഇത്തരം പെരുമാറ്റങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണെന്നും ആളുകള്‍ ചൂണ്ടിക്കാട്ടുന്നു.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories