Share this Article
News Malayalam 24x7
സിറ്റിംഗ് എംഎൽഎമാരിൽ ഒരാൾ മുഖ്യമന്ത്രിയായി വരണം, നിലപാടറിയിച്ച് ജോസഫ് ഗ്രൂപ്പ്, സതീശന്റെ പേര് നിർദേശിച്ച് ലീഗ്?, പേര് നിർദേശിച്ചില്ലെന്ന് ആർഎസ്പി; വിഡിയ്ക്കായ് കൊച്ചിയിലും കണ്ണൂരിലും പ്രകടനങ്ങൾ
വെബ് ടീം
posted on 07-05-2026
1 min read
cm

തിരുവനന്തപുരം: കേരളത്തിലെ ജനവികാരം പരിഗണിക്കണമെന്നും സിറ്റിംഗ് എംഎൽഎമാരിൽ ഒരാൾ മുഖ്യമന്ത്രിയായി വരണമെന്നും നിലപാട് നിരീക്ഷകരെ അറിയിച്ച് ജോസഫ് ഗ്രൂപ്പ്. മുസ്ലിം ലീഗിന്റെ പിന്തുണ വി ഡി സതീശന് ആണെന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്.മുസ്ലിം ലീഗ് വിഡി സതീശന്റെ പേര് നിർദ്ദേശിച്ചെന്നാണ് റിപ്പോർട്ട്. പേര് നിർദേശിച്ചില്ലെന്ന് ഷിബു ബേബി ജോൺ അറിയിച്ചു.

അതേ സമയം വിഡി സതീശൻ മുഖ്യമന്ത്രി ആകണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിലെ നെട്ടൂരിലും കണ്ണൂരിലെ ഇരിക്കൂറിലും  കോഴിക്കോടും കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനങ്ങൾ നടന്നു.നെട്ടൂരിലെ ഐഎൻടിയുസി പ്രവർത്തകരാണ് പ്രകടനം നടത്തിയത്. കെ.സി വേണുഗോപാലിന്റെ നാട്ടിലും വി.ഡി ക്കായി പ്രകടനം നടത്തും. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ പ്രകടനം നടത്തും. പഴയങ്ങാടിയിൽ വൈകീട്ടാണ് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തുക. കോഴിക്കോട് കുറ്റ്യാടിയിൽ ഇന്ന് രാത്രി 8 മണിക്കാണ് പ്രകടനം. പട നയിച്ചവൻ പട നയിക്കുമെന്ന് പോസ്റ്ററിൽ വ്യക്തമാക്കുന്നത്. K M അഭിജിത്തിൻ്റെ മീഡിയ ഗ്രൂപ്പിലാണ് പോസ്റ്റർ ഉയർന്നത്.കോഴിക്കോടും പ്രകടനം നടന്നു 

അതേ സമയം വി ഡി പക്ഷത്ത് നിന്നും മറ്റൊരു വാർത്ത കൂടി പുറത്തേക്ക് വരുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിൽ സതീശൻ മന്ത്രിയാകാനുമില്ലെന്ന് നിരീക്ഷകരെ അറിയിച്ചെന്ന വാർത്തകൾ വി ഡി ചേരി നിഷേധിച്ചു. മുഖ്യമന്ത്രി ആയില്ലെങ്കിൽ മന്ത്രിയാകാൻ ഇല്ലെന്ന് പറഞ്ഞിട്ടില്ലെന്നാണ് വി ഡി പക്ഷം ഇപ്പോൾ അറിയിച്ചിട്ടുള്ളത്. അത്തരം നിലപാടുകൾ നിരീക്ഷകർക്ക് മുന്നിൽ അല്ല പറയേണ്ടത് എന്നാണ് വിശദീകരണം. രാവിലെ താജ് ഹോട്ടലിൽ എത്തിയ സതീശൻ, മുഖ്യമന്ത്രിയായില്ലെങ്കിൽ മന്ത്രിയാകാനില്ലെന്ന് കേന്ദ്ര നിരീക്ഷകരെ അറിയിച്ചതായാണ് നേരത്തെ വാർത്തകൾ പുറത്തുവന്നത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories