Share this Article
News Malayalam 24x7
അടുത്ത മൂന്ന് മണിക്കൂറിൽ കനത്ത മഴ മുന്നറിയിപ്പ്, 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്
വെബ് ടീം
5 hours 56 Minutes Ago
1 min read
RAIN ALERT

കൊച്ചി: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ അഞ്ച് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, കാസർകോഡ്, പത്തനംതിട്ട, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈയാഴ്ച അവസാനത്തോടെ ആൻഡമാനിൽ  കാലവർഷം എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം അടുത്ത 48 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തിപ്പെടാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുണ്ടാകും.അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മലപ്പുറം മങ്കടയിൽ നാലു വിദ്യാർത്ഥികൾ  മിന്നലേറ്റ് മരിച്ചു. പന്തല്ലൂർ മലയിലെ കുരങ്ങൻചോല വ്യൂ പോയിന്റ് സന്ദർശിക്കാനെത്തിയ കുട്ടികൾക്കാണ് മിന്നലേറ്റത്. രണ്ടു പേർക്ക് പരുക്കേറ്റു



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories