Share this Article
സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തണമെന്ന് ആവശ്യം; പ്രകോപിതയായി യുവതി കെ.എസ്.ആർ.ടി.സി ബസിന്റെ ​ഗ്ലാസ് അടിച്ചുതകർത്തു
വെബ് ടീം
posted on 15-05-2026
1 min read
KSRTC

കോഴിക്കോട്: സ്റ്റോപ്പില്ലാത്ത സ്ഥലത്ത് നിർത്തണമെന്ന് ആവശ്യപ്പെട്ട യുവതി, അതിന് തയ്യാറാകാത്തതിൽ പ്രകോപിതയായി കെഎസ്ആർടിസി ബസിന്റെ ചില്ല് അടിച്ചുതകർത്തു. സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസാണ് അടിച്ചുപൊട്ടിച്ചത്.മിംസ് സ്റ്റോപ്പിൽ നിർത്തണമെന്നാണ് യുവതി ആവശ്യപ്പെട്ടത്. അവിടെ സ്റ്റോപ്പില്ലെന്ന് ഡ്രൈവറും കണ്ടക്ടറും പലതവണ യുവതിയോട് പറയുന്നുണ്ട്. എന്നാൽ, ഇത് ശ്രദ്ധിക്കാതെ വീണ്ടും വീണ്ടും വാഹനം നിർത്താൻ യുവതി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് യുവതി ബഹളമുണ്ടാക്കി.  ബസിലെ യാത്രക്കാർ യുവതിയുടെ വിഡിയോ ചിത്രീകരിച്ചിരുന്നു.ഡ്രൈവറുടെയും കണ്ടക്ടറുടെയും വിഡിയോ യുവതിയും  ചിത്രീകരിക്കുന്നുണ്ടായിരുന്നു.ഇതിനിടെ ബസ്സിനുള്ളിലെ ഗ്ലാസ് ബ്രേക്കിങ് ഹാമർ ഉപയോഗിച്ച് മുൻവശത്തെ ഡോറിന്റെ ചില്ല് തകർക്കുകയായിരുന്നു. മൂന്ന് ദിവസം മുൻപ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.കാൻ യു സ്റ്റോപ്പ് ദി വെഹിക്കിൾ എന്നെല്ലാം യുവതി പറയുന്നതും സ്റ്റോപ്പില്ലാത്ത സ്ഥലത്ത് വാഹനം നിർത്താനാവില്ലെന്ന് ജീവനക്കാർ പറയുന്നതും വീഡിയോയിൽ കേൾക്കാം.

കെഎസ്ആർടിസി ജീവനക്കാരും യുവതിയും കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെത്തിയെന്നും നഷ്ടപരിഹാരം നൽകാമെന്ന ഉറപ്പിന്മേൽ യുവതിയെ വിട്ടയച്ചെന്നുമാണ് പോലീസ് നൽകുന്ന വിവരം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories