Share this Article
News Malayalam 24x7
എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയം 99.07%
വെബ് ടീം
posted on 15-05-2026
1 min read
SSLC RESULT

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്. ഉച്ചക്ക് 3.30 മുതല്‍ ഔദ്യോഗിക ഫലം വെബ്‌സൈറ്റില്‍ ലഭ്യമാകും.

4,14,290 പേർ പരീക്ഷ എഴുതിയതിൽ 4,10456 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി.  30,514 പേർ ഫുൾ എ പ്ലസ് നേടി.  ഐ.ടി. മിഷന്റെ 9188619958 എന്ന വാട്‌സാപ്പ് നമ്പറിലും ‘നമ്മുടെ കേരളം’ മൊബൈൽ ആപ്പിലും ഫലം ലഭിക്കും. 

എസ്.എസ്.എൽ.സി. ഫലം ലഭിക്കുന്ന വെബ്‌സൈറ്റുകൾ

https://kbpe.kerala.gov.in

https://results.digilocker.gov.in

https://sslcexam.kerala.gov.in

4,17,497 വിദ്യാര്‍ഥികളാണ് പരീക്ഷഫലം കാത്തിരിക്കുന്നത്.സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ വിവരങ്ങള്‍ എല്ലാം ലഭ്യമാകും. ഈ മാസം അവസാനം സേ പരീക്ഷ എഴുതാനും സംവിധാനം ഉണ്ടാകും. ജൂണ്‍ ആദ്യ ആഴ്ച പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ആരംഭിക്കക്കും. കഴിഞ്ഞവര്‍ഷം 99.5 ശതമാനമായിരുന്നു വിജയം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories