Share this Article
News Malayalam 24x7
അടുത്ത 3 മണിക്കൂറിൽ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത
വെബ് ടീം
posted on 23-05-2026
1 min read
rain alert

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നു മണിക്കൂറിൽ നാല് ജില്ലകളിൽ മഴ ശക്തമാകും. കൊല്ലം, തൃശ്ശൂർ, കോട്ടയം, ഇടുക്കി ജില്ലകളിൽ അടുത്ത മൂന്നു മണിക്കൂർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വരും മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കാലാവസ്ഥ വകുപ്പ് വെള്ളിയാഴ്ച പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം, സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ 26 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories