Share this Article
News Malayalam 24x7
വെള്ളത്തിൽ 10 അടിയോളം താഴ്ന്നനിലയിൽ, കാവടിക്കടവിൽ ഒഴുക്കിൽപ്പെട്ട് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി
വെബ് ടീം
posted on 29-05-2026
1 min read
body found

തിരുവനന്തപുരം: പേയാട് കാവടിക്കടവിൽ ഒഴുക്കിൽപ്പെട്ട് കാണാതായ സൈനികൻ്റെ മൃതദേഹം കണ്ടെത്തി.കാണാതായ സ്ഥലത്ത് നിന്നും താഴെയായി മുളയിൽ തങ്ങി മുങ്ങിക്കിടന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഒഴുക്കിൽപ്പെട്ട് വെള്ളത്തിൽ 10 അടിയോളം താഴ്ന്ന നിലയിലായിരുന്നു മൃതദേഹം എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

തിരുവനന്തപുരം സ്കൂബ ടീമും കാട്ടാക്കട ഫയർഫോഴ്സ് സംഘവും ചേർന്ന് മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് ഇന്ന് രാവിലെ മൃതദേഹം കരയ്ക്കെത്തിച്ചത്.

പാങ്ങോട് ക്യാമ്പിലെ സൈനികനായ കോഴിക്കോട് സ്വദേശി സുജിത് (34) ആണ് ഇന്നലെ കുളിക്കാനാറിങ്ങിയപ്പോള്‍ ഒഴുക്കിൽപ്പെട്ടത്. സുജിത്തിനൊപ്പം കുളിക്കാനിറങ്ങിയ മറ്റൊരു സൈനികനും ഒഴുക്കിൽപ്പെട്ടെങ്കിലും നാട്ടുകാര്‍ രക്ഷപ്പെടുത്തി. മൂന്ന് സൈനികര്‍ക്കൊപ്പമാണ് സുജിത്ത് ഇവിടെ കുളിക്കാനെത്തിയത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories