Share this Article
News Malayalam 24x7
ഭർതൃവീട്ടിൽ നവവധു മരിച്ച നിലയിൽ; കണ്ടെത്തിയത് കിടപ്പുമുറിയിലെ ജനൽക്കമ്പിയിൽ തൂങ്ങിയ നിലയിൽ
വെബ് ടീം
posted on 29-05-2026
1 min read
sandra thara

കണ്ണൂർ: നവ വധുവിനെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ തളിപ്പറമ്പിലാണ് സംഭവം. കരിമ്പം സ്വദേശി ആകാശ് മോഹന്റെ ഭാര്യ സാന്ദ്രാ താരയാണ് മരിച്ചത്. നാല് മാസം മുൻപായിരുന്നു ഇവരുടെ വിവാഹം.

ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് കിടപ്പുമുറിയിലെ ജനൽക്കമ്പിയിൽ തൂങ്ങിയ നിലയിൽ യുവതിയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചുകഴിഞ്ഞിരുന്നു. ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. മരണത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്.

അതേസമയം, കാസർകോട് വിഷം കഴിച്ച് ചികിത്സയിലായിരുന്ന നവവധു മരിച്ചു. ബേഡകം കുറ്റിക്കോൽ ബേത്തൂർ പാറ വട്ടംതട്ട സ്വദേശിനി അശ്വതി (25) ആണ് മരിച്ചത്. ഈ മാസം18ന് താമസസ്ഥലത്ത് അവശനിലയിൽ കണ്ടെത്തുകയായിരുന്നു. നില ഗുരുതരമായതോടെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്.അമ്പലത്തറ പറക്കളായി ചീറ്റക്കാവ് സ്വദേശി രൂപേഷാണ് അശ്വതിയുടെ ഭർത്താവ്. ഏപ്രിൽ 25നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories