Share this Article
News Malayalam 24x7
പട്ടിക പുറത്ത്, ജോർജ് കുര്യന് രാജ്യസഭാ സീറ്റില്ല; കേന്ദ്ര മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയേക്കും
വെബ് ടീം
posted on 04-06-2026
1 min read
GEORGE KURIAN

ന്യൂഡൽഹി:  രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളുടെ പട്ടിക പുറത്ത് വന്നു. സ്ഥാനാർഥികളുടെ പട്ടികയിൽ ജോർജ് കുര്യന്റെ പേരില്ല. ഇതോടെ കേന്ദ്ര സഹമന്ത്രിസ്ഥാനത്തുനിന്ന് ജോർജ് കുര്യനെ നീക്കാനുള്ള സാധ്യതയുണ്ട്.  നിലവിൽ മധ്യപ്രദേശിൽനിന്നുള്ള രാജ്യസഭാംഗമാണ് കുര്യൻ.

കേന്ദ്ര സഹ മന്ത്രിയായതിന് പിന്നാലെ 2024 ഓഗസ്റ്റിൽ ഉപതെരഞ്ഞെടുപ്പിലൂടെയാണ് അദ്ദേഹത്തെ രാജ്യസഭാംഗമായി തെരഞ്ഞെടുത്തത്.ഈ മാസത്തോടെ അദ്ദേഹത്തിന്റെ കാലാവധി കഴിയും. ജോർജ് കുര്യന്റേതടക്കം മധ്യപ്രദേശിൽ ഒഴിവുവരുന്ന രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് തരുൺ ചുഘ്, രജനീഷ് അഗർവാൾ എന്നിവരെയാണ് ബിജെപി സ്ഥാനാർഥികളായി പ്രഖ്യാപിച്ചിരിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories