Share this Article
News Malayalam 24x7
ക്ഷേത്രത്തിന്റെ മേൽക്കൂര വൃത്തിയാക്കുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു, അടിമാലിയിൽ ഫ്യൂസ് ഊരി മാറ്റുന്നതിനിടെ 24കാരനും ഷോക്കേറ്റു മരിച്ചു
വെബ് ടീം
posted on 05-06-2026
1 min read
ELECTROCUTED

കുന്നംകുളം: ക്ഷേത്രത്തിന്റെ മേൽകൂരയിലെ പാത്തിയിലെ മാലിന്യങ്ങൾ നീക്കുന്നതിനിടെ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു. കുന്നംകുളം പൊർക്കളേങ്ങാട് ആലിക്കൽ നിഷാദ് (47) ആണ് മരിച്ചത്.വെള്ളിയാഴ്ച പൊർക്കളേങ്ങാട് അയ്യപ്പ ക്ഷേത്രത്തിന്റെ മേൽകൂര വൃത്തിയാക്കുന്നതിനിടെയാണ് സംഭവം.

സമീപത്തെ വീട്ടിലേക്ക് വൈദ്യുത കണക്ഷൻ നൽകിയിരുന്ന സർവീസ് വയറിൽ നിന്നുമാണ് വൈദ്യുതാഘാതമേറ്റത് എന്നാണ് പ്രാഥമിക നിഗമനം.നിഷാദിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പരേതനായ നിർമ്മൽ ചന്ദ്രനാണ് പിതാവ്. അമ്മ: സൗദാമിനി. ഭാര്യ: ഷീജ. മക്കൾ: രാഹുൽ, അപർണ. സംസ്‌കാരം ശനിയാഴ്ച.

അടിമാലിയിൽ ഫ്യൂസ് ഊരി മാറ്റുന്നതിനിടെ 24കാരനും ഷോക്കേറ്റു മരിച്ചു. ഇരുമ്പുപാലം സ്വദേശി രാജേഷ് രാജപ്പൻ ആണ്  മരിച്ചത്.മറ്റു തൊഴിലാളികൾ ടച്ച്‌ വെട്ടുന്നതിനായി എത്തിയപ്പോൾ രാജേഷ് വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിനായി ഫ്യൂസ് ഊരാൻ ശ്രമിക്കുകയായിരുന്നു. ഒരു കൈ കൊണ്ട് ഊരിയിട്ട് ഫ്യൂസ് ഊരാതെ വന്നതോടെ ഇരു കൈകളും ഉപയോഗിച്ചു. ഇതിനിടെ അബദ്ധത്തിൽ ഒരു കൈ ഫ്യൂസിനുള്ളിൽ അകപ്പെടുകയും അപകടം സംഭവിക്കുകയുമായിരുന്നു.






നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories