തൃശൂർ: സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തണമെന്ന ധവളപത്രത്തിലെ നിർദേശത്തോട് വിയോജിച്ച് യുവജന ക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്. പെൻഷൻ പ്രായം ഉയർത്തരുതെന്ന് തന്നെയാണ് തന്റെയും യൂത്ത് കോൺഗ്രസിന്റെയും നിലപാട്. സർക്കാരിന് അങ്ങനെ ഒരു തീരുമാനം ഇല്ല. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഒരു നിർദേശം എന്ന നിലയിലാണ് അത് മുന്നോട്ടുവച്ചതെന്നും ഒ.ജെ. ജനീഷ് പറഞ്ഞു.
സാമ്പത്തിക ഞെരുക്കത്തിന്‍റെ പേരിലാണെങ്കിലും പെൻഷൻ പ്രായം ഉയർത്തരുതെന്നും പെൻഷൻ പ്രായം ഉയർത്തിയ സർക്കാരാണ് കഴിഞ്ഞ വർഷത്തേതെന്നും അദ്ദേഹം പറഞ്ഞു. പെൻഷൻ പ്രായം ഉയർത്തരുത് എന്നതാണ് യൂത്ത് കോൺഗ്രസ് നിലപാടെന്നും അതിൽ മാറ്റമില്ലെന്നും മന്ത്രി പറഞ്ഞു.
വന്‍ തോതിൽ സ്വകാര്യ നിക്ഷേപത്തിന് സാഹചര്യമൊരുക്കണമെന്നും സഹകരണമേഖലയുടെ പങ്കാളിത്തം കൂട്ടണമെന്നും ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയര്‍ത്തണമെന്നും ധവളപത്രം ശിപാര്‍ശ ചെയ്തിരുന്നു.