Share this Article
News Malayalam 24x7
സംസ്ഥാനത്ത് ഒരു ഷിഗെല്ല മരണം കൂടി, 12പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു; കണ്ണൂരിൽ അഞ്ച് വയസ്സുകാരിക്കും രോഗബാധ
വെബ് ടീം
1 hours 12 Minutes Ago
1 min read
shigella

സംസ്ഥാനത്ത് 12 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു.കണ്ണൂരിൽ അഞ്ച് വയസ്സുകാരിക്കും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രണ്ട് പേർക്കാണ് റിപ്പോർട്ട് ചെയ്തത്. 62വയസ്സുള്ള മുരിയാട് സ്വദേശിനിക്കും പാപ്പിനിശ്ശേരി സ്വദേശിനിയായ അഞ്ച് വയസ്സുകാരിയ്ക്കുമാണ് രോഗം. ഇതുവരെ അഞ്ചു പേർക്കാണ് കണ്ണൂരിൽ രോഗബാധ സ്ഥിരീകരിച്ചത്.   മലപ്പുറത്താണ് ഷിഗെല്ല മരണം.മലപ്പുറം സ്വദേശിയായ 75കാരിയാണ് ഇന്നലെ മരിച്ചത്.  ഈ മാസം 91പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു.

105 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഡെങ്കിപ്പനി ബാധിച്ച്  10മരണം.ഈഡിസ് കൊതുകുകളുടെ കടിയിലൂടെ പകരുന്ന ഒരു വൈറസ് രോഗമാണ് ഡെങ്കിപ്പനി. മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്.

അതേസമയം, സംസ്ഥാനത്ത് പനി വർധിക്കുന്ന പശ്ചാത്തലത്തിൽ നിർദേശങ്ങളുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. പനിയും ജലദോഷവുമുള്ള കുട്ടികളെ സ്കൂളിലേക്ക് അയക്കരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ഫുഡ് ഇൻസ്പെക്ടർമാർ സ്കൂളുകളിൽ പ്രത്യേക പരിശോധന നടത്തണം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories