Share this Article
News Malayalam 24x7
ഇന്നും രാത്രി കറന്റ് കട്ട്! സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി
വെബ് ടീം
posted on 15-07-2026
1 min read
kseb

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം. പീക്ക് സമയങ്ങളില്‍ ഭാഗികമായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നു കെഎസ്ഇബി അറിയിച്ചു.

ഇന്നലെ രാത്രി 7.15 മുതല്‍ 12.15 വരെ പലയിടത്തും രണ്ടു തവണയായി ഒരു മണിക്കൂറോളം വൈദ്യുതി മുടങ്ങിയിരുന്നു. ഇന്നത്തെ വൈദ്യുതി ഉപഭോഗം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 400 മുതല്‍ 500 മെഗാവാട്ട് വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നു കെഎസ്ഇബി അറിയിച്ചു. പവര്‍ എക്‌സ്‌ചേഞ്ച് വഴി ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാല്‍ വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്നും കെഎസ്ഇബി പറയുന്നു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories