Share this Article
News Malayalam 24x7
'ഓടുന്ന വണ്ടിയിൽ കയറി ഓടിയിട്ട് കാര്യമില്ല'; സംസാരിക്കുന്നതിനിടെ കറന്റ് 'കട്ടായപ്പോൾ മുഖ്യമന്ത്രിയുടെ മാസ് മറുപടി
വെബ് ടീം
posted on 15-07-2026
1 min read
CM

തിരുവനന്തപുരം മാരിടൈം മഹോത്സവ പരിപാടിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രസംഗിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങിയത്. കറന്റ് പോയതോടെ മൈക്ക് ഓഫാകുകയും പ്രസംഗം ഏതാനും മിനിറ്റുകൾ തടസ്സപ്പെടുകയും ചെയ്തു.

എന്നാൽ സാഹചര്യം നർമ്മത്തോടെ കൈകാര്യം ചെയ്ത മുഖ്യമന്ത്രി, 'ആരും ടെൻഷനാവണ്ട... കറന്റ് പോയതാ. കറന്റ് വന്നാലേ ഇനി സംസാരിക്കാൻ പറ്റൂ. ഓടുന്ന വണ്ടിയിൽ കയറി ഓടിയിട്ട് കാര്യമില്ല, വണ്ടി നിർത്തുമ്പോഴേ ഇറങ്ങാൻ പറ്റൂ,' എന്ന് പറഞ്ഞതോടെ സദസ്സിൽ ചിരിയുണർന്നു.

വൈദ്യുതി തിരിച്ചെത്തിയ ശേഷമാണ് അദ്ദേഹം തന്റെ പ്രസംഗം വീണ്ടും തുടർന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories