Share this Article
News Malayalam 24x7
കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഒരു അറസ്റ്റ് കൂടി, DYFI നേതാവ് അറസ്റ്റിൽ
വെബ് ടീം
12 hours 55 Minutes Ago
1 min read
KAFIR SCREENSHOT

കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഒരു അറസ്റ്റ് കൂടി. DYFI നേതാവ് അമലിനെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. അമലിനെ നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. CPIM കണ്ണങ്കുഴി ബ്രാഞ്ചംഗം ആര്‍. അമലാണ് അറസ്റ്റിലായത്. ‘റെഡ് ബറ്റാലിയന്‍’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വ്യാജ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തതിലാണ് അറസ്റ്റ്. ഡിവൈഎഫ്‌ഐ വടകര ടൗണ്‍ മേഖലാ കമ്മിറ്റിയംഗം കൂടിയാണ് അമല്‍.

കേസില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ജിതിന്‍ ഭാസ്‌കറും അറസ്റ്റിലായിരുന്നു. തുടര്‍ന്ന് റിമാന്‍ഡിലായ ജിതിന് 18-ാം ദിവസം കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജാമ്യത്തിലിറങ്ങിയ ജിതിന് സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരണം നല്‍കിയത് വലിയ വിവാദമായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories