Share this Article
News Malayalam 24x7
കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; വനിത എഎസ്‌ഐയെ നിയോഗിച്ചു
വെബ് ടീം
posted on 21-07-2026
1 min read
kumbamela viral

കൊച്ചി: കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം. ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പാലാരിവട്ടം പൊലീസാണ് സംരക്ഷണം ഏര്‍പ്പെടുത്തിയത്. സംരക്ഷണത്തിനായി വനിത എഎസ്എയെ നിയോഗിച്ചതായി പൊലീസ് പറഞ്ഞു.പെണ്‍കുട്ടിയുടെ ഹര്ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

ഹൈക്കോടതി നേരത്തെ പൊലീസ് സംരക്ഷണം പിന്‍വലിച്ചിരുന്നു. സംരക്ഷണം ആവശ്യപ്പെട്ട് കൊച്ചി സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് പെണ്‍കുട്ടി എത്തിയത്.പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി സെന്‍ട്രല്‍ പൊലീസ് ഇവര്‍ക്ക് ഏര്‍പ്പെടുത്തിയ സുരക്ഷ പിന്‍വലിച്ചിരുന്നു. പിന്നാലെയാണ് സുരക്ഷ തേടി വീണ്ടും പെണ്‍കുട്ടി എത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories