Share this Article
News Malayalam 24x7
പ്രധാന് പകരം പ്രൾഹാദ്, പ്രൾഹാദ് ജോഷിക്ക് കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ അധിക ചുമതല
വെബ് ടീം
posted on 25-07-2026
1 min read
Pralhad Joshi

ന്യൂഡൽഹി: സിജെപി പ്രതിഷേധത്തെ തുടർന്ന്  രാജി വച്ച ധർമേന്ദ്ര പ്രധാന് പകരം പ്രൾഹാദ് ജോഷിക്ക് കേന്ദ്ര  വിദ്യാഭ്യാസ മന്ത്രിയുടെ അധിക ചുമതല. ധർമേന്ദ്ര പ്രധാന്റെ രാജി രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകരിച്ചതിന് പിന്നാലെയാണ് കേന്ദ്ര നീക്കം.ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയ വകുപ്പിന് പുറമെയാണ് അദ്ദേഹത്തിന് പുതിയ ചുമതല കൂടി നൽകിയിരിക്കുന്നത്. കർണാടക സംസ്ഥാനത്തിലെ ധാർവാഡ് മണ്ഡലത്തെ പ്രതിനീധികരിച്ചാണ് അദ്ദേഹം ലോക്സഭയിലെത്തിയത്.

ഇന്ന് ഉച്ചയോടെയാണ് പ്രധാന്റെ രാജി പ്രഖ്യാപനം. പ്രധാനമന്ത്രി  നരേന്ദ്ര മോദിക്കാണ് രാജിക്കത്ത് നല്‍കിയത്. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്റെ രാജി. പ്രധാൻ രാജിവെക്കേണ്ടതില്ലെ എന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ നിലപാട്. എന്നാൽ പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തതോടെ കേന്ദ്ര സർക്കാർ വഴങ്ങി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories