Share this Article
News Malayalam 24x7
വി കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം, ടി ഐ മധുസൂധനൻ ഹൈക്കോടതിയിൽ
വെബ് ടീം
1 hours 19 Minutes Ago
1 min read
hc

കൊച്ചി: പയ്യന്നൂർ എംഎൽഎ വി കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ടി ഐ മധുസൂധനൻ ഹൈക്കോടതിയിൽ. വി കുഞ്ഞികൃഷ്ണൻ വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ച് നേടിയ ജയമാണ്. തനിക്കെതിരെ ‘രക്ഷസാക്ഷി ഫണ്ട് കള്ളൻ എന്ന് വ്യാജ ആരോപണം നടത്തി’, ആരോപണത്തിന് രേഖകളോ തെളിവോ ഇല്ല, എന്നിട്ടും വ്യാജ പ്രചാരണം നടത്തിയാണ് കുഞ്ഞികൃഷ്ണൻ തന്നെ തോൽപ്പിച്ചത്. പ്രചാരണത്തിലെ പ്രസംഗങ്ങളിൽ കളങ്കിതനാണ് താൻ എന്ന് വരുത്തി തീർത്തു. വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചാണ് പ്രചാരണം നടത്തിയതെന്നും മധുസൂധനൻ ഹൈക്കോടയിൽ നൽകിയ ഹർജിയിൽ പറയുന്നു.

ഹർജി പിഴവുകൾ തിരുത്തി നൽകാൻ കോടതി നിർദേശം നൽകി. അടുത്ത ആഴ്ച വീണ്ടും ഹർജി പരിഗണിക്കും. ഹർജിയിൽ പിഴവുകൾ ഉള്ളതിനാലാണ് വീണ്ടും സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories