80-ാം സ്വാതന്ത്ര്യ ദിനാഘാഷത്തിന് ഒരുങ്ങി രാജ്യം. നാളെ രാവിലെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയര്‍ത്തും. സ്വാതന്ത്യ ദിനാഘഷങ്ങള്‍ക്കായി ഡല്‍ഹിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കനത്ത സുരക്ഷയാണ് ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ഒരുക്കിയിരിക്കുന്നത്. സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും. സംസ്ഥാനത്തും വിപുലമായ ആഘോഷങ്ങള്‍ നടക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ദേശീയ പതാക ഉയര്‍ത്തും.