Share this Article
News Malayalam 24x7
NCERT പാഠപുസ്തക സമിതി പുനഃസംഘടനയില്‍ പ്രതിഷേധം
NCERT

NCERT പാഠപുസ്തക സമിതിയില്‍ ആര്‍എസ്എസ് ബന്ധമുള്ളവരെ നിയമിച്ചതില്‍ പ്രതിഷേധം ഉയരുന്നു. 11, 12 ക്ലാസുകളിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്നതിനുള്ള സമിതിയാണ് പുനസംഘടിപ്പിച്ചത്. 20 അംഗങ്ങളാണ് സമിതിയിലുള്ളത്. ജെ.എന്‍.യു, ഡല്‍ഹി യൂണിവേഴ്‌സിറ്റി, ഇഗ്‌നോ, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി തുടങ്ങിയ പ്രമുഖ സര്‍വ്വകലാശാലകളിലെ അധ്യാപകരും സ്‌കൂള്‍ അധ്യാപകരും ഉള്‍പ്പെടുന്ന ഈ സമിതിയിലെ 4 അംഗങ്ങള്‍ ആര്‍.എസ്.എസ് പശ്ചാത്തലത്തില്‍ നിന്നുള്ളവരാണെന്നാണ് വിമര്‍ശനം. 

ജെ.എന്‍.യു പ്രൊഫസറും മുന്‍ എ.ബി.വി.പി ദേശീയ സെക്രട്ടറിയുമായ വന്ദന മിശ്ര, എ.ബി.വി.പി മുന്‍ സംഘടനാ ഭാരവാഹി യദുനാഥ് ദേശ്പാണ്ഡെ, കൂടാതെ പ്രശാന്ത് ദിവേകര്‍, രവി ആര്‍ ശുക്ല എന്നിവരാണ് ആര്‍.എസ്.എസ് ബന്ധമുള്ളവരായി സമിതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പുതുക്കിയ 11-ാം ക്ലാസിലെ പാഠപുസ്തകങ്ങള്‍ ഈ വര്‍ഷം നവംബര്‍ 30-നകവും, 12-ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകങ്ങള്‍ അടുത്ത വര്‍ഷം ജൂലൈ 30-നകവും തയ്യാറാക്കാന്‍ സമിതിയോട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും NCERT-യും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories