Share this Article
News Malayalam 24x7
UGC നെറ്റ് പരീക്ഷാ വിവാദം; NTAയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിദഗ്ധര്‍
Experts Raise Concerns Over Examination Procedures and Oversight by NTA

യുജിസി നെറ്റ് പരീക്ഷാ വിവാദത്തില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കെതിരെ (എന്‍.ടി.എ) ഗുരുതര ആരോപണങ്ങളുമായി വിദഗ്ധര്‍ രംഗത്ത്. ചോദ്യങ്ങള്‍ പരിശോധിക്കുന്നതിനായി മതിയായ അക്കാദമിക് പാനലുകള്‍ ഉണ്ടായിരുന്നില്ലെന്നും ഭൂരിഭാഗം ചോദ്യങ്ങളും അവയുടെ തര്‍ജ്ജമയും തയ്യാറാക്കിയത് കൃത്രിമബുദ്ധി ഉപയോഗിച്ചാണെന്നുമാണ് പ്രധാന ആരോപണം. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം എന്‍.ടി.എ വൃത്തങ്ങള്‍ നിഷേധിച്ചു. ചോദ്യപേപ്പര്‍ തയ്യാറാക്കാന്‍ കൃത്രിമബുദ്ധി ഉപയോഗിച്ചിട്ടില്ലെന്നാണ് ഏജന്‍സിയുടെ വിശദീകരണം. താല്‍ക്കാലിക ഉത്തരസൂചികയ്‌ക്കെതിരെ ഉയര്‍ന്ന ആക്ഷേപങ്ങളിലും എന്‍.ടി.എ പ്രതികരണവുമായി എത്തിയിട്ടുണ്ട്. പരീക്ഷാ നടപടികള്‍ സുതാര്യമായിരുന്നുവെന്നും എല്ലാ വിദ്യാര്‍ഥികള്‍ക്കും തുല്യ അവസരം ഉറപ്പാക്കിയിട്ടുണ്ടെന്നും എന്‍.ടി.എ വ്യക്തമാക്കി. ഉത്തരസൂചികയുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികള്‍ പ്രത്യേക വിദഗ്ധ സമിതി വിശദമായി പരിശോധിക്കുമെന്നും, ഈ വിലയിരുത്തലുകള്‍ക്ക് ശേഷമേ അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിക്കുകയുള്ളൂവെന്നും എന്‍.ടി.എ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories