പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥിനികളുമായി നടത്തുന്ന സംവാദ പരിപാടിയ്ക്കായി ഇന്ന് പൂനെയില്‍ എത്തും. എസ്എസ്പിഎംഎസ് കോളേജ് ഗ്രൗണ്ടിലാണ് പരിപാടി.ചോദ്യപ്പേപ്പര്‍ ചോര്‍ച്ച, പരീക്ഷാ ക്രമക്കേടുകള്‍, ഫീസ് വര്‍ധന തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സംവാദ പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.
പരിപാടിയ്ക്ക് പൊലീസ് ആദ്യം അനുമതി നിഷേധിച്ചിരുന്നു. പിന്നീട് സംവാദ പരിപാടിയായ 'ഛാത്രോം കി ഗൂഞ്ചി'ന് ഉപാധികളോടെ അനുമതി നല്‍കുകയായിരുന്നു. പൊതുസമാധാനവും സുരക്ഷയും ഉറപ്പാക്കാന്‍ 30 നിര്‍ബന്ധിത നിര്‍ദേശങ്ങളാണ് പൊലീസ് മുന്നോട്ടുവെച്ചത്. പ്രകോപനപരമായ ചിത്രങ്ങളോ ബാനറുകളോ പോസ്റ്ററുകളോ പ്രദര്‍ശിപ്പിക്കുന്നത് കര്‍ശനന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.