കണ്ണൂരിൽ യുവഡോക്ടറും കോഴിക്കോട് വിദ്യാര്‍ഥിയും കുളത്തിൽ മുങ്ങിമരിച്ചു.
കണ്ണൂര്‍ അഴീക്കോട് ആനിവയൽ കുളത്തിൽ എംബിബിഎസ് കഴിഞ്ഞ് ഹൗസ് സർജൻസി യുവാവ് ആണ് മുങ്ങിമരിച്ചത്. കോയമ്പത്തൂർ സ്വദേശി അനിരുദ്ധ് കൃഷ്ണൻ ആണ് മരിച്ചത്. സുഹൃത്തിനോടൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം.വീഡിയോ ചിത്രീകരിക്കുന്നതിനിടെ കുളത്തിൽ മുങ്ങിപ്പോവുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
സുഹൃത്തിനെ കരയ്ക്ക് നിർത്തി കുളത്തിലിറങ്ങിയ അനിരുദ്ധ് മുങ്ങി പോകുകയായിരുന്നു. സുഹൃത്തിൻ്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കോഴിക്കോട് പെരുമണ്ണയിൽ പഞ്ചായത്ത് കുളത്തിൽ ആണ് വിദ്യാര്‍ഥി മുങ്ങിമരിച്ചത് . കുറുമോറ്റുമ്മല്‍ സഹല്‍ (17) ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം പഞ്ചായത്ത് കുളത്തില്‍ കുളിക്കുന്നതിനിടെയാണ് അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.