Share this Article
News Malayalam 24x7
അഭിജിത്ത് ദീപ്‌കെയ്‌ക്കെതിരെ കേസ്; സ്‌കൂളില്‍ അനുമതിയില്ലാതെ പ്രവേശിച്ചു
Abhijeet Dipke

കോക്രോച്ച് ജനതാപാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ ഉള്‍പ്പടെയുള്ളവര്‍ക്ക് എതിരെ മഹാരാഷ്ട്രയില്‍ കേസ്. അനുമതിയില്ലാതെ സ്‌കൂളില്‍ പ്രവേശിച്ചുവെന്ന പരാതിയില്‍ ലാത്തൂര്‍ ഔസ പൊലീസാണ് കേസ് എടുത്തത്. അനുമതിയില്ലാതെ സ്‌കൂളില്‍ പ്രവേശിച്ചു, ക്ലാസുകള്‍ തടസ്സപ്പെടുത്തി, അധ്യാപകരെ ഭീഷണിപ്പെടുത്തി എന്നി കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. മുംബൈയില്‍ നിന്ന് 500 കിലോമീറ്റര്‍ അകലെ ഔസ എന്ന സ്ഥലത്തിനടുത്ത് ജവാലിയില്‍ പ്രവര്‍ത്തിക്കുന്ന  ZP ഉര്‍ദു സ്‌കൂളില്‍ ദീപ്‌കെയും സംഘവും അനുമതിയില്ലാതെ പ്രവേശിച്ചുവെന്ന് ആരോപിച്ച് അധ്യാപകനായ സയ്യിദ് ഷംഷദ്ബാനോ ഖൈരതലിയാണ് പരാതി നല്‍കിയത്. സ്‌കൂളുകളിലെ സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനായി സിജെപി നടത്തുന്ന് സ്‌കൂള്‍ ടീക് കരോ ക്യാമ്പയിന്റെ ഭാഗമായി ലത്തൂര്‍ ജില്ലയിലെ വിവിധ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ രാംപുരയില്‍ സ്‌കൂള്‍ സന്ദര്‍ശിക്കാനെത്തിയ സിജെപി പ്രവര്‍ത്തകരെ ഒരു സംഘം ആക്രമിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories