Share this Article
News Malayalam 24x7
രാഹുല്‍ ഗാന്ധിക്കെതിരെ കേസ്; ഹല്‍ദ്വാനിയിലെ ശുദ്ധീകരണ വിവാദം
Rahul Gandhi

ഹല്‍ദ്വാനിയിലെ ശുദ്ധീകരണ വിവാദവുമായി ബന്ധപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തു. ഒരു മതപരമായ ചടങ്ങിന് രാഹുല്‍ ഗാന്ധി ജാതീയമായ വ്യാഖ്യാനം നല്‍കിയെന്ന് ആരോപിച്ച് വാല്‍മീകി സമുദായത്തില്‍പ്പെട്ട അമിത് കുമാര്‍ നല്‍കിയ പരാതിയിലാണ് നടപടി. ബിഎന്‍എസ് 196, 299 വകുപ്പുകളും എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ വകുപ്പുമാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ഓഗസ്റ്റ് 8ന് ഹല്‍ദ്വാനിയിലെ രാംലീല മൈതാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത റാലി നടന്നിരുന്നു. ഇതിന് പിന്നാലെ 'ശ്രീരാമ സേന' എന്ന സംഘടന ചാണകവെള്ളവും ഗംഗാതീര്‍ത്ഥവും തളിച്ച് വേദി ശുദ്ധീകരിച്ചത് വിവാദമായിരുന്നു. ഈ ശുദ്ധീകരണം നടത്തിയവര്‍ക്കെതിരെ കേസെടുക്കണമെന്ന് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories