തിരുവനന്തപുരം: പോർച്ചുഗൽ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരി എൽമ എവീറോയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. കേരളം സന്ദർശിക്കുന്നതിനിടെയാണ് എൽമ മുഖ്യമന്ത്രിയെ കാണാനെത്തിയത്. എൽമയുമായി സംസാരിക്കുന്ന വിഡിയോ മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടിട്ടുണ്ട്.സംഭാഷണത്തിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോയോട് കേരളീയർക്കുള്ള ആരാധനയെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും പങ്കു വച്ചുവെന്നും ഇക്കാര്യം ക്രിസ്റ്റ്യാനോടോ പറയുമെന്ന് എൽമ ഉറപ്പു നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളിൽ കുറിച്ചിട്ടുണ്ട്.മുഖ്യമന്ത്രിക്കൊപ്പം ഒരു ഫോട്ടോ വേണമെന്ന് എൽമ ആവശ്യപ്പെടുന്നതും മുഖ്യമന്ത്രി സന്തോഷത്തോടെ ആ ക്ഷണം സ്വീകരിക്കുന്നതും വിഡിയോയിലുണ്ട്.