Share this Article
News Malayalam 24x7
തിരക്കഥ നന്നായി, പേടിച്ചു പോയിയെന്ന് ആരും കരുതണ്ട. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മുഹമ്മദ് റിയാസ്
വെബ് ടീം
2 hours 35 Minutes Ago
1 min read
RIYAS

കോഴിക്കോട്: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണങ്ങളെയോ റെയ്ഡുകളെയോ ഭയന്ന് ഒളിച്ചോടില്ലെന്ന് സിപിഐഎം നേതാവും ബേപ്പൂർ എംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഇഡിയുടെ അന്വേഷണത്തിൽ പേടിച്ചു പോയിയെന്ന് ആരും കരുതണ്ട. ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.

ഏത് അന്വേഷണവും നടക്കട്ടെ. തെറ്റ് ചെയ്തിട്ടില്ല. ഒരു തരത്തിലും ഭയപ്പെടാനില്ല. തിരക്കഥ നന്നായി, ഇതിൻ്റെ രാഷ്ട്രീയ ഉദേശ്യം ഒക്കെ നേരത്തെ പറഞ്ഞതാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ജീവിക്കുന്ന മനുഷ്യൻ്റെ പച്ച ഇറച്ചി കടിച്ചു തിന്ന് രസിക്കുന്ന വാർത്തകളാണ് വരുന്നത്. അത് അതിൻ്റെ രസത്തിൽ നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.കേസ് എടുക്കണോ വേണ്ടയോ എന്ന് യുഡിഎഫ് സർക്കാർ ആണ് തീരുമാനിക്കേണ്ടത്. നിരപരാധിത്വം പൂർണമായും തെളിയിക്കാൻ ആകുമെന്ന വിശ്വാസം ഉണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories