തന്റെ ഉടമസ്ഥതയിലുള്ള ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനം വൈകുന്നതില്‍ വിമര്‍ശനം കടുപ്പിച്ച് ഇലോണ്‍ മസ്‌ക്. സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യയിലേക്കുള്ള കടന്നുവരവ് തടയാന്‍ ചില പ്രഭുക്കന്‍മാര്‍ ശ്രമിക്കുന്നുവെന്ന് ഇന്നലെ വിമര്‍ശനം ഉന്നയിച്ച മസ്‌ക്, ഇന്ന് മുകേഷ് അംബാനിയെ ഉന്നമിട്ടാണ് രംഗത്തെത്തിയത്. അംബാനി ആണോ ഇന്ത്യയിലെ യഥാര്‍ഥ ബോസ് എന്ന ചോദ്യമാണ് ഇന്ന് എക്‌സിലൂടെ ഉയര്‍ത്തിയത്. ലോകത്തെ 165 ലധികം രാജ്യങ്ങളില്‍ നിലവില്‍ സ്റ്റാര്‍ലിങ്ക് വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയിലെ എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് കഴിഞ്ഞ അഞ്ച് വര്‍ഷമായി ലൈസന്‍സിനായി കമ്പനി പരിശ്രമിക്കുകയാണെന്നും എന്നിട്ടും കിട്ടാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും മസ്‌ക് ഉയര്‍ത്തിയിട്ടുണ്ട്.